SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

3 സിനിമകൾ പ്രഭാസിന് 600 കോടി

e

നിർമ്മാണം: ഹോംബാലെ

ഫിലിംസ്

ക​ന്ന​ട​യി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​മൂ​ന്ന്​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​പ്ര​ഭാ​സ് ​നാ​യ​ക​ൻ.​ 600​ ​കോ​ടി​ ​രൂ​പ​യാ​ണ് ​മൂ​ന്ന് ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്ര​തി​ഫ​ല​മാ​യി​ ​പ്ര​ഭാ​സ് ​വാ​ങ്ങു​ന്ന​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​
2026,​ 2027,​ 2028​ ​എ​ന്നീ​ ​മൂ​ന്നു​വ​ർ​ഷ​ങ്ങ​ളി​ലാ​യാ​ണ് ​ചി​ത്ര​ങ്ങ​ൾ.​ ​ഇ​തി​ൽ​ ​സ​ലാ​ർ​ 2​ ​ആ​ണ് ​ആ​ദ്യ​ ​ചി​ത്രം.​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​രം​ ​പു​റ​ത്തു​വി​ട്ടി​ല്ല.​ ​പ്ര​ശാ​ന്ത് ​നീ​ൽ​ ​ത​ന്നെ​യാ​യി​രി​ക്കും​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ളും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക.​
​ബാ​ഹു​ബ​ലി​ ​ഫ്രാ​ഞ്ചൈ​സി​യി​ലൂ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​പ്ര​ഭാ​സി​ന്റെ​ ​നാ​ല് ​ചി​ത്ര​ങ്ങ​ൾ​ ​കൂ​ടി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ദ​ ​രാ​ജാ​സാ​ബ്,​ ​സ്പി​രി​റ്റ്,​ ​ക​ൽ​ക്കി​ 2,​ ​ഫൗ​ജി​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ ​കെ.​ജി.​എ​ഫ് ​സം​വി​ധാ​യ​ക​ൻ​ ​പ്ര​ശാ​ന്ത് ​നീ​ലു​മാ​യി​ ​പ്ര​ഭാ​സ് ​വീ​ണ്ടും​ ​കൈ​കോ​ർ​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​സ​ലാ​ർ​ 2.​
2014​ ​മു​ത​ൽ​ ​ക​ന്ന​ട​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സ് ​കെ.​ജി.​എ​ഫ് ​ഫ്രാ​ഞ്ചൈ​സു​മാ​യി​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ആ​രാ​ധ​ക​ ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ത്.​ ​
കെ.​ജി.​എ​ഫ് ​നാ​യ​ക​ൻ​ ​യ​ഷി​നും​ ​സം​വി​ധാ​യ​ക​ൻ​ ​പ്ര​ശാ​ന്ത് ​നീ​ലി​നും​ ​ഒ​പ്പം​ ​ഹോം​ബാ​ലെ​യ്ക്കും​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​സ്വീ​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഡി​സം​ബ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​സ​ലാ​ർ​ ​പാ​ർ​ട്ട് 1​ ​ബോ​ക്സ് ​ഒാ​ഫീ​സി​ൽ​നി​ന്ന് 700​ ​കോ​ടി​യോ​ളം​ ​രൂ​പ​യാ​ണ് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​
​അ​തേ​സ​മ​യം​ ​ലു​ക്ക് ​മാ​റ്റി​പി​ടി​ച്ച് ​പ്ര​ഭാ​സ് ​എ​ത്തു​ന്ന​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ചി​ത്രം​ ​രാ​ജാ​സാ​ബ് ​ഏ​പ്രി​ൽ​ ​പ​ത്തി​ന് ​തി​യേ​റ്റ​റി​ൽ.​
​മാ​രു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ രാ​ജാ​സാ​ബി​ൽ​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ലാ​ണ് ​പ്ര​ഭാ​സ്.​ ​പീ​പ്പി​ൾ​ ​മീ​ഡി​യ​ ​ഫാ​ക്ട​റി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ട,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY