SignIn
Kerala Kaumudi Online
Saturday, 12 September 2026 2.18 AM IST

' ബേബി കം ഡൗൺ' അമല പോൾ

amala-poul
amala poul

നിറവയറുമായി നൃത്തം ചെയ്യുന്ന അമല പോളിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നു. ടൈം ടു സിംഗ്‌ ബേബി കം ഡൗൺ കം ഡൗൺ എന്നകുറിപ്പോടെയാണ് അമല പോൾ വീഡിയോ പങ്കുവച്ചത്. ഇതിനൊപ്പം പാട്ടുമുണ്ട്.നിരവധിആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. ജനുവരിയിലാണ് താൻ ഗർഭിണിയാണെന്ന വിവരം അമല സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.അമ്മയാകുന്നതിന്റെ വിശേഷങ്ങൾ അമല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമലയും ജഗദും ആദ്യകൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം ആടുജീവിതം ആണ് അമല പോൾ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ നായികയായി സൈനു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY