മലയാളത്തിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്‌തിട്ടുള്ളു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനൻ. കഴിഞ്ഞ ദിവസം റിലീസായ കാർത്തി നായകനായ 'സർദാർ 2' ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് മാളവികയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നടി നൽകിയ ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് ശ്രദ്ധനേടുന്നത്. നടി തൃഷയെക്കുറിച്ചാണ് എസ്‌എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ മാളവിക മനസ് തുറക്കുന്നത്.
'രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. എനിക്കന്ന് ആത്മവിശ്വാസം നൽകിയത് തൃഷയാണ്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലമായിരുന്നു അത്. വളരെ സ്‌നേഹമുള്ള ആളാണ് തൃഷ. വാരണാസിയിലെ ഷൂട്ടിംഗിനിടെ ഞങ്ങൾ ഒരുമിച്ച് പുറത്തുപോകാറുണ്ടായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് സമയം ചെലവഴിച്ചിരുന്നത്. ആ സിനിമാ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
വിജയ്‌യുടെ മാസ്റ്റർ എന്ന ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ തൃഷ എനിക്ക് മെസേജ് അയച്ചിരുന്നു. തൃഷ നേരിട്ടാണ് എന്നെ അഭിനന്ദിച്ചത്. 'ഹേ ബേബ്, എനിക്ക് വലിയ സന്തോഷമുണ്ട്, ഇതൊരു വലിയ കാര്യമാണ്, അഭിനന്ദനങ്ങൾ', എന്നാണ് തൃഷ മെസേജിലൂടെ അറിയിച്ചത്. നല്ലൊരു മനസുള്ളവർക്ക് മാത്രമേ ഇങ്ങനെ പറയാനാകൂ' - മാളവിക പറഞ്ഞു.
2019ലാണ് പേട്ട പുറത്തിറങ്ങിയത്. ചിത്രത്തിൽ രജനികാന്ത്, തൃഷ എന്നിവർക്ക് പുറമേ വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, സിമ്രാൻ, ശശികുമാർ എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളും അഭിനയിച്ചിട്ടുണ്ട്. തമിഴിലെ അരങ്ങേറ്റ ചിത്രം തന്നെ ഇത്രയും പ്രഗത്ഭരായ താരങ്ങൾക്കൊപ്പം അഭിനയിക്കാനായത് ഭാഗ്യമാണെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Malavika Mohanan spoke warmly about her friendship with Trisha Krishnan in a recent interview. Recalling their time together in Petta, Malavika said Trisha supported and encouraged her early in her career. She also revealed that Trisha personally congratulated her after she was cast in Vijay’s Master.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |