നൃത്തത്തിന്റെ പേരിൽ കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡ് താരം കത്രീന കെയ്‌ഫ് രൂക്ഷവിമർശനങ്ങൾക്ക് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ കൊറിയോഗ്രാഫർ ബോസ്‌കോ മാർട്ടിസ്. 'നൃത്തത്തിൽ നിങ്ങൾ സീറോയാണ്, അതുകൊണ്ട് ഉപേക്ഷിക്കുന്നതാണ് നല്ലത്' എന്ന് കരിയറിന്റെ തുടക്കകാലത്ത് ഒരു കൊറിയോഗ്രാഫർ കത്രീനയോട് പറഞ്ഞിരുന്നുവെന്നാണ് ബോസ്‌കോ വെളിപ്പെടുത്തിയത്. ബോസ്കോയും സീസറും സംവിധായിക ഫറാഖാനൊപ്പം പങ്കെടുത്ത പോഡ്‌കാസ്റ്റിലാായിരുന്നു വെളിപ്പെടുത്തൽ.
പോഡ്‌കാസ്റ്റിനിടെ ഇരുവരും ഫറാ ഖാനുമായുള്ള തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബോളിവുഡിലെ ശ്രദ്ധേയമായ ചില നൃത്തഗാനങ്ങളെക്കുറിച്ചും സംസാരിച്ചു. നൃത്തഗാനങ്ങൾ ചർച്ച ചെയ്യുന്നതിനിടെ കത്രീനയുടെ പേരും പരാമർശിക്കപ്പെടുകയായിരുന്നു. 2010ൽ പുറത്തിറങ്ങിയ 'തീസ് മാർ ഖാൻ' എന്ന ചിത്രത്തിലെ 'ഷീല കി ജവാനി' എന്ന ഗാനമാണ് കത്രീനയുടെ നൃത്തജീവിതത്തിലെ നിർണായക വഴിത്തിരിവുകളിലൊന്ന്. കത്രീനയെ ആദ്യമായി ഒരു ഗാനരംഗത്തിൽ സംവിധാനം ചെയ്ത അനുഭവം ഫറാ ഖാന്റോത്.
'മെയ്ൻ പ്യാർ ക്യും കിയാ' എന്ന ചിത്രത്തിലെ 'ജസ്റ്റ് ചിൽ' ആയിരുന്നു ഫറായ്‌ക്കൊപ്പം കത്രീന ചെയ്ത ആദ്യ ഗാനമെന്നും അവർ പറഞ്ഞു. അതിന് മുമ്പ് 'ടച്ച് മീ' ഉൾപ്പെടെയുള്ള ഗാനങ്ങളിൽ കത്രീന പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും മികച്ച നർത്തകി എന്ന നിലയിൽ അന്ന് അവർ അറിയപ്പെട്ടിരുന്നില്ലെന്നും ഫറാ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് കത്രീനയുടെ ആദ്യകാല അനുഭവത്തെക്കുറിച്ച് ബോസ്‌കോ വെളിപ്പെടുത്തിയത്. ഏറെ കഠിനാധ്വാനം ചെയ്തിട്ടും കടുത്ത വിമർശനം നേരിടേണ്ടിവന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കത്രീനയ്ക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കഠിനമായി പരിശ്രമിച്ചിട്ടും ഒരു കൊറിയോഗ്രാഫർ കത്രീനയോട് 'നൃത്തത്തിൽ നിങ്ങൾ സീറോയാണ്, അതുകൊണ്ട് നിർത്തി പോകുന്നതാണ് നല്ലതെന്ന് പഞ്ഞിട്ടുണ്ട്', ബോസ്‌കോ പറഞ്ഞു. ആ വാക്കുകൾ കത്രീനയുടെ മനസിൽ പിന്നീട് മുന്നോട്ടു പോകാനുള്ള പ്രചോദനമായി മാറിയിരിക്കാമെന്നും ബോസ്‌കോ അഭിപ്രായപ്പെട്ടു.
എന്നാൽ കത്രീന ഒരിക്കലും നൃത്തത്തിൽ 'സീറോ' ആയിരുന്നില്ലെന്നാണ് ഫറാ ഖാന്റെ അഭിപ്രായം. 'അയ്യോ പാവം! അവർ സീറോ ആയിരുന്നിരിക്കില്ല. നാലോ അഞ്ചോ ആയിരുന്നിരിക്കാം. പക്ഷേ 'ഷീല കി ജവാനി'ക്ക് ശേഷം അവർ ഒൻപതോ പത്തോ ആയി. പിന്നീട് 'ചിക്നി ചമേലി', 'കാലാ ചഷ്മ' എന്നിവയും എത്തി,' ഫറാ പറഞ്ഞു.
ബോസ്‌കോയും സീസറും ഫറായുടെ അഭിപ്രായത്തോട് യോജിക്കുകയും 'ഷീല കി ജവാനി'യിലെ കത്രീനയുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. അതേസമയം, അമ്മയായതിന് പിന്നാലെ കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്ന് വിട്ടുനില്ക്കുകയാണ്. 2025 നവംബറിലാണ് മകൻ വിഹാൻ കൗശലിന് താരം ജന്മം നൽകിയത്. 2024ൽ പുറത്തിറങ്ങിയ 'മെറി ക്രിസ്മസ്' ആണ് കത്രീന അവസാനമായി അഭിനയിച്ച ചിത്രം. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു നായകൻ.
Choreographer Bosco Martis disclosed that Bollywood actress Katrina Kaif faced severe criticism regarding her dancing early in her career, reportedly being told she was "zero" and should quit. Director Farah Khan, on a podcast with Bosco, disagreed, asserting Kaif was never truly "zero" and dramatically improved, especially after her performance in "Sheila Ki Jawani."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |