SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

പാലി ഹിൽസിൽ പൃഥിക്ക്  30കോടിയുടെ ബംഗ്ലാവ്

prithvi-raj

മുംബയ് ബാന്ദ്രാ പാലി ഹിൽസിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജ്. പൃഥ്വിയുടെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീർണമുള്ള വസതി വാങ്ങിയിരിക്കുന്നതത്രേ. റിയൽ എസ്‌റ്റേറ്റ് ഏജൻസിയായ സ്‌ക്വയർ യാർഡ്സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നേരത്തെ പാലി ഹിൽസിൽ തന്നെ 17 കോടിയുടെ വസതി പൃഥ്വി വാങ്ങിയിരുന്നു. അടുത്ത കാലത്തായി ഒട്ടേറെ ബോളിവുഡ് താരങ്ങളാണ് പാലി ഹിൽസിൽ വീട് സ്വന്തമാക്കിയത്. പൃഥ്വിരാജ് സ്വന്തമാക്കിയ പുതിയ ഫ്ളാറ്റിൽ 4കാറുകൾ വരെ പാർക്ക് ചെയ്യാനുളള സൗകര്യമുണ്ട്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കരീന കപൂർ, രൺവീർ സിംഗ് ടൈഗർ ഷെറഫ് ക്രിക്കറ്റ് താരം കെ.എൽ രാഹുൽ തുടങ്ങിയവർക്കെല്ലാം ഇവിടെ വസതികളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY