SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

മോഹൻലാൽ തൊടുപുഴയിൽ

cinema

മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം അടുത്ത മാസം തൊടുപുഴയിൽ ആരംഭിക്കും. 15 ദിവസത്തെ ചിത്രീകരണത്തോടെ മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയാകും. ഈ ഷെഡ്യൂളോടെ

പാക്കപ്പ് ആകും. ശോഭന നായികയായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവും. 15 വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. ഏറെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദ്നി ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രതീക്ഷകളേറെയാണ്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്താണ് നിർമ്മാണം. കെ.ആർ. സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ഷാജികുമാർ സംഗീതം ജേയ്സ് ബിജോയ്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്. ക്രിസ് മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.അതേസമയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് അടുത്ത മാസം ഉണ്ടാകില്ല എന്നാണ് വിവരം. ത്രിമാന ചിത്രമായ ബറോസിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY