
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ അജിത്ത് നിറഞ്ഞാടുന്നു.അർജുൻ ,തൃഷ, റെജീന കസാൻഡ്ര എന്നിവരെയും ടീസറിൽ കാണാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെ , നേരത്തേ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച ശ്രദ്ധ നേടിയിരുന്നു.അർജുനാണ് പ്രതിനായകൻ.
നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്ക് നേടി.പൊങ്കൽ റിലീസാണ്. ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- എൻ ബി ശ്രീകാന്ത്, കലാസംവിധാനം - മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം - അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |