SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

WILD FIRE

allu-arjun

വീ​ണ്ടും​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​മാ​ജി​ക്,​ ​പു​ല​ർ​ച്ചെ​ ​നാ​ലു​ ​മു​ത​ൽ​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ദ​ർ​ശ​ന​ശാ​ല​ക​ൾ​ ​പു​ഷ്പ​രാ​ജ​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ 600​ ​സ്ക്രീ​നി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​പു​ഷ്പ​ 2​ ​ദ​ ​റൂ​ൾ​ ​ആ​ദ്യ​ദി​നം​ ​​വൈകിട്ട് ഏഴുവരെ കണക്കുകളനുസരിച്ച് 1912 ഷോകളിൽ നിന്നായി 4.82 കോടി ലഭിച്ചു. ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ 80​ ​കോ​ടി​യിലേറെ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​താ​യാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​
പു​ഷ്പ​യാ​യി​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ​ ​ക​ട്ട​ക്ക് ​നി​ന്ന് ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​പൊ​ലീ​സ് ​വേ​ഷം,​ ​പു​ഷ്പ​രാ​ജ​ന്റെ​ ​യാ​ഗാ​ശ്വ​രം​ ​മൂ​ന്നാം​ ​ഭാ​ഗ​ത്തി​ലും​ ​കാ​ണാ​മെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​സു​കു​മാ​ർ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഉ​റ​പ്പ് ​ന​ൽ​കി​യാ​ണ് ​ചി​ത്രം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.​ ​റി​ലീ​സി​ന് ​മു​ൻ​പേ​ ​വി​ജ​യ​നേ​ട്ട​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​പു​ഷ്പ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​നു​ള്ള​ത്.​ 100കോ​ടി​ ​രൂ​പ​യു​ടെ​ ​പ്രീ​-​റി​ലീ​സ് ​ബി​സി​ന​സ് ​ചി​ത്രം​ ​നേ​ടി​യി​രു​ന്നു.
തെ​ലു​ങ്കി​ൽ​ ​ഒ​രു​ ​താ​ര​ത്തി​നും​ ​ല​ഭി​ക്കാ​ത്ത​ ​ഗം​ഭീ​ര​ ​ഓ​പ്പ​ണിം​ഗാ​ണ് ​അ​ല്ലു​ ​അ​ർ​ജു​ന് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ത്.​ ​ഈ​ ​വ​ർ​ഷം​ ​ഏ​വ​രും​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​പു​ഷ്പ​ 2​ ​ദ​ ​റൂ​ൾ​ ​ഒ​രു​ ​നി​മി​ഷം​ ​പോ​ലും​ ​പ്രേ​ക്ഷ​ക​രെ​ ​നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ല.​ ​ശ്രീ​വ​ല്ലി​യാ​യി​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​ ​നി​റ​ഞ്ഞ​ഭി​ന​യി​ച്ചു.
'​കി​സ്സി​ക്'​ ​പാ​ട്ടു​മാ​യി​ ​ശ്രീ​​ലീ​ല​യു​ടെ​ ​ഐ​റ്രം​ ​ഡാ​ൻ​സും​ ​തി​യേ​റ്റ​റി​ൽ​ ​ആ​വേ​ശം​ ​തീ​ർ​ത്തു.​ ​എ​ന്നാ​ൽ​ ​സാ​മ​ന്ത​യാ​യി​രു​ന്നു​ ​ഒ​രു​ ​പ​ടി​ ​മു​ന്നി​ൽ​ ​എ​ന്നും​ ​തോ​ന്നി​പ്പി​ച്ചു.​ ​
സു​നി​ൽ,​ ​ജ​ഗ​പ​തി​ ​ബാ​ബു,​ ​പ്ര​കാ​ശ് ​രാ​ജ്,​ ​അ​ന​സൂ​യ​ ​ഭ​ര​ദ്വാ​ജ് ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​റോ​ക്ക് ​സ്റ്റാ​ർ​ ​ദേ​വി​ ​ശ്രീ​ ​പ്ര​സാ​ദി​ന്റെ​ ​സം​ഗീ​ത​വും,​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​മി​റെ​സ്ലോ​ ​ക്യൂ​ബ​ ​ബ്രോ​സെ​ക് ​ഒ​രു​ക്കി​യ​ ​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളും​ ​പു​തി​യൊ​രു​ ​വി​പ്ല​വം​ ​ത​ന്നെ​ ​തീ​ർ​ത്തു.​ ​
നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സും​ ​സു​കു​മാ​ർ​ ​റൈ​റ്റിം​ഗ്സും​ ​അ​ല്ലു​ ​അ​ർ​ജു​ന്റെ​ ​താ​ര​മൂ​ല്യ​വും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സും​ ​തി​രി​ച്ച​റി​ഞ്ഞ് ​ബ്ര​ഹ്മാ​ണ്ഡം​ ​ത​ന്നെ​ ​തീ​ർ​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY