SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

ധ്യാനിന്റെ ഐഡി 3ന്

dhyan



ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഐഡി ജനുവരി 3ന് റിലീസ് ചെയ്യും. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ബോബൻ സാമുവൽ, ഭഗത് മാനുവൽ, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരി ജോയ്, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. .ഛായാഗ്രഹണം: ഫൈസൽ അലി,സംഗീതം: നിഹാൽ സാദിഖ്, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ. ബദർ,
എസാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി ആണ് നിർമ്മാണം.
പി.ആർ.ഒ: പി ശിവപ്രസാദ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY