SignIn
Kerala Kaumudi Online
Thursday, 22 October 2026 11.39 PM IST

സുമതി വളവിലേക്ക് സ്വാഗതം, ഫസ്റ്റ് ലുക്ക്

sumathi-valav

അർജുൻ അശോകൻ നായകനായി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പുറത്ത്. അർജുൻ അശോകനും സംഘവും പൊട്ടിച്ചിരിയോടെ നിൽക്കുന്നതാണ് പോസ്റ്രർ.ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ് ,സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു , മനോജ്‌ കെ യു,ശ്രീജിത്ത്‌ രവി ,ബോബി കുര്യൻ, അഭിലാഷ് പിള്ള , ശ്രീപഥ് യാൻ , ജയകൃഷ്ണൻ , കോട്ടയം രമേശ്‌ , സുമേഷ് ചന്ദ്രൻ ,ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ , റാഫി , മനോജ്‌ കുമാർ , മാസ്റ്റർ അനിരുദ്ധ് , മാളവിക മനോജ്‌ , ജൂഹി ജയകുമാർ ,ഗോപിക അനിൽ , ശിവദ, സിജ റോസ് , ദേവനന്ദ, ജെസ്‌നിയ ജയദീഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് മറ്റ് താരങ്ങൾ.മാളികപ്പുറം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. ഛായാഗ്രഹണം ശങ്കർ പി വി, സംഗീത സംവിധാനം രഞ്ജിൻ രാജ് , എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ,
മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസും തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. തിങ്ക് സ്റ്റുഡിയോസ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ്.
പി. ആർ . ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY