SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

ദുൽഖർ-നഹാസ് ഹിദായത്ത് ചിത്രം തിരുവനന്തപുരത്ത്

dq

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 5 ന് തിരുവനന്തപുരത്ത് ആരംഭിക്കും. 25 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് പ്ലാൻ ചെയ്യുന്നത്. തിരുവനന്തപുരത്തെ ഷെഡ്യൂളിൽ ദുൽഖർ സൽമാൻ പങ്കെടുക്കില്ല. ആന്റണി വർഗീസ്, വിനയ് ഫോർട്ട് എന്നിവരാണ് ഈ ഷെഡ്യൂളിൽ. മാർച്ച് ആദ്യം എറണാകുളത്തെ ഷെഡ്യൂളിൽ ദുൽഖർ ജോയിൻ ചെയ്യും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടിനുശേഷം ദുൽഖർ സൽമാൻ ചിത്രത്തിന് തലസ്ഥാനം ലൊക്കേഷനാകുകയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ദുൽഖർ സൽമാൻ - നഹാസ് ഹിദായത്ത് ചിത്രത്തിൽ എസ്.ജെ. സൂര്യ പ്രതിനായകനായി എത്തുന്നു. പ്രിയങ്ക മോഹനാണ് നായിക. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. അൻപറിവ്, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫേഴ്സ്, ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. എഡിറ്റർ ചമൻ ചാക്കോ. കിംഗ് ഒഫ് കൊത്തക്കുശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ആർ.ഡി.എക്സ് എന്ന ബോക് ബസ്റ്റർ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോകെ താര എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 5 ന് ഹൈദരാബാദിൽ ആരംഭിക്കും. രണ്ടു നായികമാരിൽ ഒരാൾ സായ്‌പല്ലവി ആണ്. തെലുങ്കിൽ ദുൽഖർ അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ്. നഹാസ് ഹിദായത്ത് ചിത്രത്തിനുശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ സൽമാനെ കാത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY