
നാഗ ചൈതന്യയെ നായകനാക്കി ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന തണ്ടേൽ എന്ന ചിത്രത്തിലെ ശിവ ശക്തി ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തു."നമോ നമഃ ശിവായ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനരംഗത്ത് നാഗചൈതന്യയും സായ് പല്ലവിയുമാണ്.
ആത്മീയ ബന്ധം ഉയർത്തുകയും കാഴ്ചക്കാരെ ഭക്തിയുടെയും വിസ്മയത്തിന്റെയും മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയിൽ ഗാനം അവതരിപ്പിക്കുന്നു. ലവ് സ്റ്റോറി എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലെ ഓൺ-സ്ക്രീൻ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകർഷിച്ചവരാണ് നാഗ ചൈതന്യയും സായ് പല്ലവിയും .
ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ,
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 7ന് ആഗോള റിലീസായി എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |