
ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമ്മാതാക്കൾ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.ഇരുകാലുകളും സീറ്റിൽ എടുത്ത് വെച്ച് ബൈക്ക് ഓടിക്കുന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രത്തിലൂടെ ധീരതയും നിർഭയത്വവും പ്രകടിപ്പിക്കുന്നു. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
. 400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കി ഒരുങ്ങുന്ന നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായിക.ഛായാഗ്രഹണം - ശിവേന്ദ്ര,
സംഗീതം- ലിയോൺ ജെയിംസ്, എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ, കല സംവിധാനം - ശ്രീ നഗേന്ദ്ര തംഗല,
പി.ആർ. ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |