
കൂമൻ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന് മിറാഷ് എന്ന് പേരിട്ടു. അപർണ ബാലമുരളിയാണ് നായിക. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. Fades as you get closer എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ ഇ ഫോർ എക്സ്പീരിമെന്റ്സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ് താ, ജതിൻ എം സേതി, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.
സതീഷ് കുറുപ്പാണ് ഛായഗ്രഹണം, വി.എസ് വിനായകാണ് എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, മ്യൂസിക് വിഷ്ണു ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, കോസ്റ്റും ഡിസൈനർ ലിന്റാ ജിത്തു,പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, മേക്ക് അപ് അമൽ ചന്ദ്രൻ, പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |