SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

വിക്രമിന്റെ വീര ധീര ശൂരനിലെ കല്ലൂരം ഗാനം

ss

ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും ദുഷാര വിജയനും ഗാനത്തിൽ സ്‌ക്രീനിലെത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകുകയാണ്. പ്രണയവും സ്നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകനിഷ്ടപ്പെട്ട ചേരുവകൾ ചേർത്ത് എസ് .യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ എന്റർടെയ്നറാണ് വീര ധീര ശൂരൻ, ശ്വേത മോഹനും ഹരിചരണും ചേർന്നാണ് ആലാപനം. ' ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഈ മെലഡി ഗാനം മിനിറ്റുകൾക്കുള്ളിൽ സംഗീതപ്രേമികളുടെ ഹൃദയം കവരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കിയിരുന്നു.

എസ്.ജെ. സൂര്യ,സുരാജ് വെഞ്ഞാറമ്മൂട്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് പ്രധാന സാങ്കേതിക വിദഗ്ധർ. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് നിർമ്മാണം.
റിലീസ് ഡേറ്റിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി .ആർ . ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY