
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ ഫെബ്രുവരി 27ന് റിലീസ് ചെയ്യുംസൗബിൻ ഷാഹിറും നമിത പ്രമോദും നിറഞ്ഞ ചിരിയുമായി സേവ് ദ ഡേറ്റ് എന്ന കുറിപ്പിൽ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി അറിയിച്ചത്.സാമൂഹികപ്രസക്തി നിറഞ്ഞ പ്രമേയത്തെ നിരവധി വൈകാരികമുഹൂർത്തങ്ങളോട് നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു.മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.സംവിധായകൻ ജക്സൺ ആന്റണിയുടേതാണ് കഥ. അജീഷ് പി. തോമസ് തിരക്കഥ ഒരുക്കുന്നു.ഛായാഗ്രഹണം: വിവേക് മേനോൻ, ,ഗാനങ്ങൾ സിന്റോ സണ്ണി,സംഗീതം: ഔസേപ്പച്ചൻ,, എഡിറ്റർ: രതീഷ് രാജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിന്റെ പതിമൂന്നാമത് ചിത്രമാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ: പി.ശിവപ്രസാദ്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |