
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തിൽ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടർ. ജീവിതത്തിൽ ഒരു ബെസ്റ്റി ഉണ്ടെങ്കിൽ വലിയ സമാധാനമാണെന്ന് മറ്റുചിലർ. അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ ബെസ്റ്റികളെന്ന് കുറച്ചുപേർ. രസികൻ ഉത്തരങ്ങൾ കേട്ട് കയ്യടിച്ചത് സാക്ഷാൽതാരങ്ങൾ ! 'ബെസ്റ്റി' സിനിമയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിലേക്ക് മൈക്കുമായി ഇറങ്ങിയത് സിനിമയിലെ താരങ്ങളായ ഷഹീൻ സിദ്ധിക്കും ശ്രവണയുമായിരുന്നു. ആട്ടവും പാട്ടും താളമേളങ്ങളുമായി ബീച്ചിൽ ആഘോഷത്തിൽഏർപ്പെട്ടവർ താരങ്ങളെ കണ്ട് ഞെട്ടി. അവരുടെ മുന്നിൽ താരങ്ങൾക്ക് ചോദിക്കാൻ ഉണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു - ആരാണ് ബെസ്റ്റി ?
ഉത്തരം പറഞ്ഞവർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ബെസ്റ്രി ജനുവരി 24 ന് റിലീസ് ചെയ്യും.
അഷ്‌കർ സൗദാൻ, സുരേഷ് കൃഷ്ണ, സാക്ഷി അഗർവാൾ , അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിഖ്, ഉണ്ണി രാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായർ, മെറിന മൈക്കിൾ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം .ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിംഗും ഫീനിക്‌സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്നു . സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി കുടുംബ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രം കളർഫുൾ എന്റർടെയ്നാറായി എത്തുന്നു. വിതരണം ബെൻസി റിലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |