
പൊങ്കൽ ദിനത്തിൽ രാജാസാബിന്റെ പുതിയ ലുക്കുമായി റിബൽ സ്റ്റാർ പ്രഭാസ്. ഫാമിലി എന്റർടെയ്നറായ പ്രതി റോജു പാണ്ഡഗെ, മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി രാജാസാബിന്റെ പോസ്റ്റർ പുറത്ത്. 2025ൽ പ്രഭാസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. കൽക്കി 2898 എ.ഡിയുടെ വൻ വിജയത്തിന് ശേഷം പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണിത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ളതായിരുന്നു രാജാസാബിന്റെ മോഷൻ പോസ്റ്റർ. പ്രഭാസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 23 നായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ രാജാസാബ് പുറത്തിറങ്ങും. ഏപ്രിൽ 10നായിരുന്നു സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് തീയതി നീട്ടിയതായാണ് റിപ്പോർട്ടുകൾ. പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |