SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

പുതുമുഖങ്ങളുടെ ഡാർക്ക് വെബ്ബ് സംവിധാനം:ഗിരീഷ് വൈക്കം 

g

ബിറ്റ്കോയിൻ എന്ന രീതി പശ്ചാത്തലമാക്കി ആദ്യമായി ഒരു മലയാള സിനിമ ദി ഡാർക്ക് വെബ്ബ്. നാൽപ്പതുവർഷത്തലേറെയായി സിനിമയിൽ വിവിധരംഗങ്ങളിൽ പ്രവർത്തിച്ച ഗിരീഷ് വൈക്കമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗിരീഷ് വൈക്കത്തിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ്. സ്റ്റിൽ ഫോട്ടോഗ്രഫിയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് സിനിമയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു. അതിനുശേഷം മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, വൺമാൻ ഷോ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. പുതുമുഖങ്ങളാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിമാബിന്ദു, പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് താരങ്ങൾ. മാമാങ്കത്തിലൂടെ മലയാളത്തിന് പരിചിതയായ തെന്നിന്ത്യൻ താരം പ്രാചി തെഹ്‌ലാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. തിരക്കഥ: ജയിംസ് ബ്രൈറ്റ് ,​സംഗീതം: എബിൻ പള്ളിച്ചൽ, തേജ് മെർവിൻ, ഗാനങ്ങൾ: ഡോ. അരുൺ കൈമൾ. ഛായാഗ്രഹണം: മണി പെരുമാൾ. എഡിറ്റിംഗ്: അലക്സ് വർഗീസ്. കലാസംവിധാനം: അരുൺ കൊടുങ്ങല്ലൂർ. പി.ആർ.ഒ: വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY