SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് യൂണിവേഴ്സ്, ഡിക്ടറ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക്

s

ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ,​ രാഹുൽ ജി. എന്നിവർ രചനയും സംവിധാനം നിർവഹിക്കുന്ന ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ചിത്രത്തിൽ സി.ഐ ശംഭു മഹാദേവ് എന്ന കഥാപാത്രത്തെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. ഛായാഗ്രഹണം: പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം: റമീസ് ആർസീ, എഡിറ്റിംഗ്: ചമൻ ചാക്കോ,​ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്ട് ഡിസൈനേഴ്സ്: സെഡിന് പോൾ, കെവിൻ പോൾ,കലാസംവിധാനം: കോയാസ് എം, സൗണ്ട് ഡിസൈനർ: സച്ചിൻ സുധാകരൻ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് പി.സി, ആക്ഷൻ: തവാസി രാജ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ: ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY