
സാനിയ അയ്യപ്പന്റെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തായ്ലൻഡിലെ ഒരു തടാകത്തിനരികിൽ നിൽക്കുന്ന സാനിയയെ ചിത്രങ്ങളിൽ കാണാം. തായ്ലൻഡിൽ അവധിക്കാലം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സാനിയ അടുത്തിടെയും പങ്കുവച്ചിരുന്നു.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിംഗ് രംഗത്തും ഏറെ തിളങ്ങിയിരുന്നു. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തിൽ ബാല താരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആണ് സാനിയയുടെ പുതിയ പ്രോജക്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |