
വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനിൽ ശ്രുതി ഹാസൻ. ജനനായകനിൽ പ്രധാന കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്.
2015-ൽ വിജയ് നായകനായ പുലി എന്ന ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായി അഭിനയിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ ജനനായകൻ വിജയ്യുടെ കരിയറിലെ അവസാന ചിത്രമായിരിക്കും. ജനനായകൻ ഫസ്റ്റ് ലുക്ക് ആരാധകർക്കിടയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. പൂജ ഹെഡ്ഗെ ആണ് നായിക. ബോളിവുഡ് താരം ബോബി ഡിയോൾ പ്രതിനായകനായി എത്തുന്നു. പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയമണി, മമിത ബൈജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സംഗീതം: അനിരുദ്ധ് വെങ്കട്ട് കെ. നാരായണ ആണ്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനനായകൻ നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റർ: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രഫി: ശേഖർ സുധൻ, ഗാനങ്ങൾ: അറിവ്, കോസ്റ്റ്യൂംസ്: പല്ലവി സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: വീരശങ്കർ. ഒക്ടോബർ റിലീസാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |