SignIn
Kerala Kaumudi Online
Friday, 23 October 2026 10.28 AM IST

പൊ​ലീ​സു​കാ​രാ​യി​ ​റോ​ന്ത് ​ചു​റ്റാൻ റോ​ഷ​ൻ​ ​മാ​ത്യു​വും​ ​ദി​ലീ​ഷ് ​പോ​ത്ത​നും

roshan-mathe

റോ​ഷ​ൻ​ ​മാ​ത്യു,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷാ​ഹി​ ​ക​ബീ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​റോ​ന്ത് ​എ​ന്ന് ​പേ​രി​ട്ടു.​ ​ര​ണ്ട് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ​ക​ഥ​ ​സ​ഞ്ച​രി​ക്കു​ന്ന​ത്.​
​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ല​ക്ഷ്മി​ ​മേ​നോ​ൻ,​ ​ക്രി​ഷ​ ​കു​റു​പ്പ്,​ ​ന​ന്ദ​നു​ണ്ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​മ​നേ​ഷ് ​മാ​ധ​വ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​
​അ​നി​ൽ​ ​ജോ​ൺ​സ​ൺ​ ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​ഗാ​ന​ര​ച​ന​:​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​എ​ഡി​റ്റ​ർ​:​ ​പ്ര​വീ​ൺ​ ​മം​ഗ​ല​ത്ത്.​ ​സൗ​ണ്ട് ​മി​ക്സിം​ഗ്:​ ​സി​നോ​യ് ​ജോ​സ​ഫ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ദി​ലീ​പ് ​നാ​ഥ്.​ ​ഫെ​സ്റ്റി​വ​ൽ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ര​തീ​ഷ് ​അ​മ്പാ​ട്ട്,​ ​ര​ഞ്ജി​ത്ത് ​ഇ.​വി.​എം,​ ​ജോ​ജോ​ ​ജോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ഷാ​ഹി​ ​ക​ബീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ്.​ ​ജോ​സ​ഫ്,​ ​നാ​യാ​ട്ട്,​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY