SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

പൊലീസ് ക്രൈം ത്രില്ലർ സീസൺ

rekhachithram

കൊ​ല​പാ​ത​ക​വും​ ​തു​ട​ർ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​വും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ബോ​ക്സ് ​ഓ​ഫീ​സി​നെ​ ​വി​ല​ങ്ങ് ​അ​ണി​യി​ക്കു​ന്നു.​ ​ജ​നു​വ​രി​യി​ൽ​ ​രേ​ഖാ​ചി​ത്രം​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി.​ ​ര​ണ്ട് ​സി​നി​മ​യി​ലും​ ​നാ​യ​കന്മാ​ർ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​എ​ന്ന​ ​ന​ട​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ത്രി​ല്ല​ർ​ ​സി​നി​മ​യാ​യി​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​ ​മാ​റു​ന്നു.​ ​സി.​ഐ.​ ​ഹ​രി​ശ​ങ്ക​റി​ന്റെ​ ​ഓ​ദ്യോ​ഗി​ക​ ​ജീ​വി​ത​വും​ ​വ്യ​ക്തി​ ​ജീ​വി​ത​വും​കൂ​ടി​ ​ചേ​രു​ന്ന​താ​ണ് ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി.​ ​ഹ​രി​ശ​ങ്ക​റി​ന്റെ​ ​മാ​ത്ര​മ​ല്ല,​ ​മ​റ്റു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​ത​വും​ ​വ്യ​ക്തി​ജീ​വി​ത​വും​ ​കൂ​ടി​ ​ചേ​രു​ന്നു.​ ​ഒ​രു​ ​ഇ​രു​ത്തം​ ​വ​ന്ന​ ​ന​ട​നാ​യി​ ​സ​മീ​പ​കാ​ല​ത്ത് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ന​ട​ത്തു​ന്ന​ ​പ​ര​കാ​യ​ ​പ്ര​വേ​ശ​ത്തി​ൽ​ ​സി.​ഐ.​ ​ഹ​രി​ശ​ങ്ക​ർ​ ​തീ​ർ​ച്ച​യാ​യു​മു​ണ്ട്.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഏ​ക​ ​ഹി​റ്റ് ​ചി​ത്ര​മാ​യ​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​ ​സൂ​പ്പ​ർ​ ​ഹി​റ്റി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ലാ​ണ്.​ ​നാ​യാ​ട്ടി​നു​ശേ​ഷം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​കെ​ട്ടു​റ​പ്പു​ള്ള​ ​തി​ര​ക്ക​ഥ​ ​ന​ൽ​കു​ന്ന​ ​സം​ഭാ​വ​ന​ ​വ​ലു​താ​ണ്.​ ​ജീ​വി​ത​ത്തി​ൽ​ ​പൊ​ലീ​സു​കാ​ര​നാ​യിരുന്ന​ ​ഷാ​ഹി​ ​ക​ബീ​റി​ന്റെ​ ​ര​ച​ന​യി​ലാ​ണ് ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​ ​ഡ്യൂ​ട്ടി​ ​ന​ട​ത്തു​ന്ന​ത്.​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​സി​നി​മ​യോ​ട് ​മ​ല​യാ​ളി​ക്ക് ​എ​ന്നും​ ​ആ​ഭി​മു​ഖ്യ​മു​ണ്ട്.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​ത​ന്നെ​ ​അ​ഞ്ചാം​പാ​തി​ര​ ​ഒ​രു​ ​ഉ​ദാ​ഹ​ര​ണം​ ​മാ​ത്രം.​ ​സം​വി​ധാ​യ​ക​നാ​യു​ള്ള​ ​ജി​ത്തു​ ​അ​ഷ്‌​റ​ഫി​ന്റെ​ ​അ​ര​ങ്ങേ​റ്റം​ ​ഗം​ഭീ​ര​മാ​കു​ക​യും​ ​ചെ​യ്തു.
2025​ ​ലെ​ ​ആ​ദ്യ​ ​ബ്ലേ​ക്ക്ബ​സ്റ്റ​ർ​ ​ഹി​റ്റ​യാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​രേ​ഖാ​ചി​ത്രം​ ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ബോ​ക്സ് ​ഓ​ഫീ​സ് ​ഇ​നി​ഷ്യ​ലാ​ണ്.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​ആ​ദ്യ​ ​റി​ലീ​സാ​ണ് ​രേ​ഖാ​ചി​ത്രം.​ ​ഈ​ ​വ​ർ​ഷം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​ആ​ദ്യ​ ​റി​ലീ​സാ​യി​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​യും.​ ​ഡ്യൂ​ട്ടി​ക്കി​ട​യി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​റ​മ്മി​ ​ക​ളി​ച്ച് ​സ​സ്‌​പെ​ൻ​ഷ​നി​ലാ​യി​ ​നി​ൽ​ക്കു​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​വി​വേ​കി​ന്റെ​ ​വേ​ഷ​മാ​ണ് ​രേ​ഖാ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​അ​യാ​ൾ​ 40​ ​വ​ർ​ഷം​ ​മു​ൻ​പ് ​ന​ട​ന്ന​ ​ഒ​രു​ ​കൊ​ല​പാ​ത​കം​ ​അ​ന്വേ​ഷി​ക്കു​ന്നു.​ ​വേ​ഗ​ത്തി​ൽ​ ​നീ​ങ്ങു​ന്ന​ ​ഒ​രു​ ​ക്രൈം​ ​സ​സ്‌​‌​‌​പെ​ൻ​സ് ​ത്രി​ല്ല​റ​ല്ല​ ​രേ​ഖാ​ചി​ത്രം.​ ​പ​തി​ഞ്ഞ​ ​താ​ള​ത്തി​ൽ​ ​പ​ഴു​തു​ക​ള​ട​ച്ച് ​മു​ന്നേ​റു​ന്ന​ ​ക്രൈം​ ​ഡ്രാ​മ​യാ​ണ് ​രേ​ഖാ​ചി​ത്രം.​ ​സ​സ്‌​പെ​ൻ​സോ​ ​‌​‌​ട്വി​സ്റ്റു​ക​ളോ​ ​ഇ​ന്റ​ർ​വെ​ൽ​ ​പ​ഞ്ചോ​ ​ഒ​ന്നു​മി​ല്ലാ​തെ​ ​വ​ന്ന​ ​ചി​ത്രം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സി​ൽ​ ​ഇ​ടം​പി​ടി​ച്ചു.​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ​യു​ടെ​ ​സം​വി​ധാ​ന​വും​ ​ജോ​ൺ​ ​മ​ന്ത്രി​ക്ക​ലി​ന്റെ​ ​സംഭാഷണവും ​ ​എ​ല്ലാം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സ് ​അ​റി​ഞ്ഞ് ​ത​യ്യാ​റാ​ക്കി​ ​എ​ന്ന് ​വ്യ​ക്തം.​ ​ഈ​ ​ര​ണ്ട് ​സി​നി​മ​യി​ലെ​യും​ ​നാ​യ​ക​ൻ​മാ​ർ​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​വ​രാ​യി​രു​ന്നു​ ​എ​ന്ന​ ​സ​മാ​ന​ത​യു​ണ്ട്.​ ​​ ​മ​ല​യാ​ള​ ​സി​നി​മ​ ​ക​ന​ത്ത​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​മ്പോ​ൾ​ ​ര​ണ്ട് ​ബ്ളോ​ക്ബ​സ്റ്റ​റു​ക​ൾ​ ​നേ​ടി​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ലേ​ക്ക് ​ക​യ​റു​ന്ന​ത് ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY