
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കത്തനാർ ഡബ്ബിംഗ് ആരംഭിച്ചു.സ്ക്രീനുകളിലേക്ക് ഉടൻ' എന്ന അടിക്കുറിപ്പോടെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രം ജയസൂര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന കത്തനാർ റോജിൻ തോമസ് സംവിധാനം ചെയ്യുന്നു.അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒന്നര വർഷം നീണ്ട കത്തനാറിന്റെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് പൂർത്തിയായത്.വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരണം.
ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ,
സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് താരങ്ങൾ. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം റിലീസ് ചെയ്യും.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിൽ പുരോഗമിക്കുന്നു.രചന ആർ. രാമാനന്ദ്, ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ , ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ,ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കൊ-പ്രൊഡ്യൂസേഴ്സ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പി.ആർ. ഒ - ശബരി, വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |