
ഭർത്താവ് റാൽഫിനും മക്കളായ പ്രിസില, എവ്‌ലിൻ, ടിഫാനി എന്നിവർക്കും ഒപ്പം 29-ാം വിവാഹവാർഷികം ആഘോഷമാക്കി മലയാള നായിക എവർഗ്രീൻതാരം മാധവി. ആഘോഷനിന്നുള്ള ചിത്രങ്ങളെല്ലാം മാധവി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
29-ാം വിവാഹ വാർഷിക ആശംസകൾ റാൽഫ്. സന്തോഷകരവും സമാധാനപരവും ആരോഗ്യകരവും അവിസ്മരണീയവുമായ ഒരു യാത്രയാണ് ഇതുവരെ നിങ്ങളോടൊപ്പമുള്ളത്. നിങ്ങളുടെ സ്നേഹത്തിനും ബഹുമാനത്തിനും അനുകമ്പയ്ക്കും മനസിലാക്കലിനും സൗഹൃദത്തിനും നന്ദി! നമ്മുടെ പെൺമക്കളായ ടിഫാനി, പ്രിസില, എവ്‌ലിൻ എന്നിവർ ഞങ്ങളുടെ മനോഹരമായ ജീവിതം പൂർത്തിയാക്കുന്നു. മാധവി കുറിച്ചു. യു.എസിൽ സ്ഥിരതാമസമാണ് മാധവി. ഒരു വടക്കൻ വീരഗാഥ, ആകാശദൂത് എന്നീ ചിത്രങ്ങളിലൂടെ എന്നെന്നും മലയാളിക്ക് പ്രിയതാരമാണ് മാധവി. ഒരു വടക്കൻ വീരഗാഥ അടുത്തിടെ റീ റിലീസ് ചെയ്തപ്പോൾ ആശംസകളുമായി മാധവി ഒരു വീഡിയോ പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |