SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

'അന്ന് എന്റെ മടിയിൽ ഇരുന്ന് കളിച്ച പയ്യൻ'

fahad

മമ്മൂട്ടി നായകനായി ഫാസിൽ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ബാബു ആന്റണി ശ്രദ്ധ നേടുന്നത്. ഫാസിലിന്റെ മകനും മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയതാരമായ ഫഹദ് ഫാസിലിനെ കുറിച്ച് ബാബു ആന്റണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പൂവിന് പുതിയ പൂന്തെന്നൽ ചെയ്യുമ്പോൾ എന്റെ മടിയിലിരുന്ന് കളിച്ച കൊച്ചുകുട്ടി ഇന്ന് പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്ത ഒാടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.

പരസ്പരം മുത്തം നൽകുന്ന ബാബു ആന്റണിയെയും ഫഹദിനെയും ചിത്രങ്ങളിൽ കാണാം. വിനീത് ശ്രീനിവാസൻ നായകനായി എം. മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രം ആണ് ബാബു ആന്റണിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY