
സിനിമയുടെ തിരക്കിൽനിന്ന് അവധിയിലാണ് മലയാളത്തിന്റെ പ്രിയ താരം സംവൃത സുനിൽ. യു.എസിൽ ജീവിതത്തിലെ ഭാര്യയുടെയും അമ്മയുടെയും വേഷം അണിയുന്ന സംവൃത തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.
ഭർത്താവ് അഖിൽ ജയരാജ്, ആൺമക്കളായ അഗസ്ത്യ, രുദ്ര എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സംവൃത അടുത്തിടെ പങ്കുവച്ചിരുന്നു.
അടുത്തിടെയാണ് സംവൃതയും അഖിലും 12-ാം വിവാഹ വാർഷികം ആഘോഷിച്ചത്. 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ സിനിമാ അരങ്ങേറ്റം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയും ചിത്രങ്ങളിൽ നായികയായി നിറഞ്ഞുനിന്നു. അന്യഭാഷയിലും സാന്നിദ്ധ്യം അറിയിച്ചു. 2012 ൽ ആയിരുന്നു സംവൃതയുടെയും അഖിലിന്റെയും വിവാഹം. വിവാഹശേഷം സിനിമയോട് സംവൃത വിട പറയുകയായിരുന്നു. എന്നാൽ 2019 ൽ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ പിന്നീട് മറ്റു സിനിമകളിലൊന്നും അഭിനയിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |