
തമിഴിലെ യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനാണ് പത്തൊൻപതുകാരനായ സായ് അഭയ ശങ്കർ.
കട്ചി സേര, ആസകൂട തുടങ്ങിയ തമിഴ് ആൽബം ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. കട്ചി സേര 214 മില്യൺ കാഴ്ചക്കാരെയും ആസകൂട 228 മില്യൺ കാഴ്ചക്കാരെയും നേടിയിരുന്നു. എ.ആർ. റാഹ്മാന് പകരമായി സൂര്യയുടെ പുതിയ ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് സായ് അഭയ് ശങ്കറാണ്.
മലയാള സിനിമയോട് തനിക്ക് ആഭിമുഖ്യമുണ്ടെന്ന് അഭയശങ്കർ വ്യക്തമാക്കി.
മലയാള സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് ഒരുപാടിഷ്ടമാണ്. ഭാഷയോടും താത്പര്യമാണ്. എന്റെ ഇഷ്ട നടൻ നസ്ളൻ ആണ്. അഭയശങ്കറുടെ വാക്കുകൾ.
ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനായ അഭയ ശങ്കർ നാലുവയസു മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. സഹോദരി സായ് സ്മൃതിയും ഗായികയാണ്. അഭയശങ്കറുടെ വൈറലായ രണ്ട് പാട്ടുകൾ സായ് സ്മൃതിയും കൂടി ചേർന്നാണ് പാടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |