SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

മഹേഷ് നാരായണൻ ചിത്രം 12ന് പുനരാരംഭിക്കും, കൊച്ചിയിൽ താരരാജക്കന്മാർ

fahad

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തുടർ ചിത്രീകരണം മാർച്ച് 12ന് കൊച്ചിയിൽ പുനരാരംഭിക്കും. മമ്മൂട്ടി മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ കൊച്ചിയിലെ ഈ ഷെഡ്യൂളിൽ ഉണ്ടാകും. ശ്രീലങ്കൻ ഷെഡ്യൂളിൽ നാലു താരങ്ങളും ഒരുമിച്ചിരുന്നു. ഡൽഹിയിലായിരുന്നു കഴിഞ്ഞ ഷെഡ്യൂൾ. ഡൽഹി ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്തതാണ്. സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ഡൽഹി ഷെഡ്യൂളിൽ ഇരുതാരങ്ങളും എത്തിയത്. ഹൈദരാബാദിലും ലണ്ടനിലും മഹേഷ് നാരായണൻ ചിത്രത്തിന്റെ ചിത്രീകരണമുണ്ട്. ഇതോടെ പൂർത്തിയാവും. മേയിൽ ചിത്രീകരണ പൂർത്തിയാക്കാനാണ് തീരുമാനം.

​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക. ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​ ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​സി.​ആ​ർ.​സ​ലിം,​ സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രും രാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി. ​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY