
ഭർത്താവ് സൂരജ് നമ്പ്യാർക്കൊപ്പമുള്ള ഏതാനും മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം മൗനി റോയ്. ഞങ്ങൾക്ക് വ്യത്യസ്ത രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ ഞാൻ എന്റെ ഭർത്താവിനെ മിസ് ചെയ്യുന്നു. ഞങ്ങളുടെ ഇൗ ഫോട്ടോകൾ എനിക്ക് ശരിക്കും ഇഷ്ടമാണ്. ചിത്രങ്ങൾ പങ്കുവച്ച് മൗനി കുറിച്ചു.
നാഗീൻ എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. നാഗകന്യക എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി എത്തി. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി. കേരളവുമായി മൗനിക്ക് അടുത്ത ബന്ധമാണ്. ഭർത്താവ് സൂരജ് നമ്പ്യാർ കണ്ണൂർകാരനാണ്. ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥനാണ് സൂരജ്.
ഏക്താ കപൂറിന്റെ ക്യൂംകി ബാസ് ഭി കഭി ബഹുതി എന്ന സീരിയലിലൂടെയാണ് മൗനി അഭിനയ രംഗത്ത് എത്തുന്നത്. കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂനി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ സീരിയലിലെ നാഗകന്യകയുടെ വേഷമാണ് ശ്രദ്ധേയമാക്കിയത്.
അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചു. കെ.ജി.എഫിന്റെ ഹിന്ദി റീമേക്കിൽ 'ഗലി ഗലി' എന്ന ഐറ്റം ഗാനത്തിൽ മൗനം എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |