
സുന്ദർ സിയുടെ സംവിധാനത്തിൽ നയൻതാര നായികയാകുന്ന മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ പൂജ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു.100 കോടി ബഡ്ജജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്.ഒരു കോടിയില്പരം രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ സെറ്റിലാണ് ചടങ്ങുകൾ നടന്നത്.2020ൽ റിലീസ് ചെയ്ത ഫാന്റസി കോമഡി ചിത്രമായ മൂക്കുത്തി അമ്മൻ ആർ. ജെ. ബാലാജി ആണ് സംവിധാനം ചെയ്തത്.ബാലാജിയും നയൻതാരയുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മൂക്കുത്തി അമ്മൻ 2ൽ
ദുനിയ വിജയ് പ്രതിനായക വേഷത്തിൽ എത്തുന്നു.
യോഗി ബാബു, റെജീന കസാൻഡ്ര , ഉർവശി, അഭിനയ, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരാണ് മറ്റ് താരങ്ങൾ.
വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് നിർമ്മാണം. ഐവി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിന് അവ്‌നി സിനിമാക്‌സ് ലിമിറ്റഡും റൗഡി പിക്‌ചേഴ്‌സുമാണ് സഹ നിർമ്മാതാക്കൾ .വെങ്കട്ട് രാഘവൻ സംഭാഷണം എഴുതുന്നു, ഗോപി അമർനാഥ് ഛായാഗ്രഹണവും ഫെന്നി ഒലിവർ ചിത്രസംയോജനവും നിർവഹിക്കുന്നു.
ഹിപ്ഹോപ്പ് ആദി ആണ് സംഗീതം . ഗുരുരാജ് കലാസംവിധാനവും രാജശേഖർ ആക്ഷൻ കൊറിയോഗ്രഫിയും ഒരുക്കുന്നു. പി .ആർ . ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |