SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

അഭിലാഷത്തിന്റെ പ്രേമപെരുന്നാൾ

abhilasham

സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ഈദിന് റിലീസ് ചെയ്യും. അർജുൻ അശോകന്റെ താജു എന്ന കഥാപാത്രത്തെ പരിചപ്പെടുത്തുന്ന പോസ്റ്ററിൽ സൈജു കുറുപ്പ്, തൻവി റാം എന്നിവരുമുണ്ട്. പ്രേമപ്പെരുന്നാൾ എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റർ. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി എന്നിവരാണ് മറ്റു താരങ്ങൾ. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ ഷെറിൻ എന്ന കഥാപാത്രത്തെയാണ് തൻവി റാം അവതരിപ്പിക്കുന്നത്.

സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരക്കഥ: ജെനിത് കാച്ചപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷോർട്ട്ഫ്ളിക്സ്, ഛായാഗ്രഹണം: സജാദ് കാക്കു, സംഗീത സംവിധായകൻ: ശ്രീഹരി കെ. നായർ, എഡിറ്റർ: നിംസ്, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: അർഷദ് നാക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ: രാജൻ ഫിലിപ്പ്, ഗാനരചന: ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ പി.സി വിഷ്ണു , പി.ആർ.ഒ: വാഴൂർ ജോസ്, ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY