SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളുമായി നാല്പതുകളിലെ പ്രണയം

nalpathukalile

രമേശ് എസ്. മകയിരം രചനയും സംവിധാനവും നിർവഹിച്ച നാല്പതുകളിലെ പ്രണയം എന്ന ചിത്രത്തിന് നിരവധി ദേശീയ അന്തർ ദേശീയ പുരസ്‌ക്കാരങ്ങളുടെ തിളക്കത്തിൽ. പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ, ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം, സ്വീഡിഷ് അക്കാഡമി ഓഫ് മോഷൻ പിക്ചറിന്റെ 'ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാർഡ്', കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'മികച്ച ഇന്ത്യൻ സിനിമ' അവാർഡും കരസ്ഥമാക്കി. മുംബയ് എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ഇന്ത്യൻ സിനിമയ്ക്കും, മികച്ച എഡിറ്ററിനുമുള്ള അവാർഡും സ്വന്തമാക്കി. കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്‌ക്കാരവും നേടി. ജെറി ജോൺ, ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം ,മെർലിൻ, ക്ഷമ, ഗിരിധർ, ധന്യ, മഴ, പാർദ്ധിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. രമേശ് എസ് മകയിരം, ആശാ വാസുദേവൻ നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകരുന്നു. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ. മഴ ഫിലിംസ്, ആർ ജെ എസ് ക്രീയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവ്വഹിക്കുന്നു. ഫെസ്റ്റിവൽ കുറേറ്റർ: അജയ് എസ് ജയൻ. എഡിറ്റർ: ലിനോയ് വർഗീസ് പാറിടയിൽ, ആർട്ട്: ശ്രുതി. ഈ. വി, സൗണ്ട് ഡിസൈൻ: ഷാജി മാധവൻ,
മേക് അപ്പ്: ബിനു സത്യൻ, നവാസ് ഷെജി, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, അസോസിയേറ്റ് ഡയറക്ടർ: ഷാജി അജോൺ, അവനേഷ്, ജോസ്, ഡിസൈൻ: ആർക്കേ കെ, പി.ആർ.ഒ: എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY