SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

മുൻഭർത്താവിന് ചേരുന്ന പങ്കാളിയെ ലഭിച്ചതായി വീണ നായർ

veena

വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ചും നടി വീണ നായർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. അമാന്റെയും ( മുൻ ഭർത്താവ്) തന്റെയും ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായപ്പോൾ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് വീണ നായർ പറയുന്നു.

അമാന് ചേർന്ന പങ്കാളി ഇപ്പോഴാണ് ജീവിതത്തിൽ വന്നത്. അമാൻ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണ്. പുതിയ പങ്കാളി നല്ല സ്ത്രീയാണ്.കണ്ണൻ (അമാൻ) ഇപ്പോൾ ഹാപ്പിയാണ്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ?.എന്നും വീണ പറഞ്ഞു.

വൈരാ​ഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല അദ്ദേഹം. പുള്ളി നല്ല മനുഷ്യനാണ്. അതുപോലെ എനിക്കും വൈരാ​ഗ്യമോ ദേഷ്യമോ ഇല്ലെന്നും വീണ പറഞ്ഞു.

വിവാഹമോചനമെന്ന തീരുമാനത്തിലും വിഷമമില്ല. ഞാൻ ഒരുപാട് മാറി. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനേയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു.

എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു മുമ്പ് എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ട്.

കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായതെന്നും വീണ വ്യക്തമാക്കുന്നു.മുപ്പതുകളിൽ എത്തിയിട്ട് വിവാഹം കഴിച്ചാൽ മതിയായിരുന്നുവെന്ന് തോന്നാറുണ്ട്. പക്വത വരാൻ അത്രയെങ്കിലും കാലം എടുക്കും. മുപ്പത് വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ പറയും. പക്വത വരാൻ ആ പ്രായമെങ്കിലും എത്തണം. വീണ നായരുടെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY