SignIn
Kerala Kaumudi Online
Sunday, 20 September 2026 9.22 PM IST

ഉർവശിക്ക് ആശയുടെ വരവേൽപ്പ്, ഫസ്റ്റ് ലുക്ക്

asha

ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എത്തിയ ഉർവശിക്ക് വൻ വരവേൽപ്പ് നൽകി ആശ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അണിയറ പ്രവർത്തകർ. നവാഗതനായ സഫർ സനലിന്റെ സംവിധാനത്തിൽ ഉർവശിയും ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന ആശയുടെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയെ കാണാം. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ കാലടിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. വിജയരാഘവൻ, 'പണി' ഫെയിം രമേഷ് ഗിരിജ എന്നിവരാണ് അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. കഥ സഫർ സനൽ, ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ,ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്,

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY