SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

പരാക്രമം വീഡിയോ ഗാനം, ദേവ് മോഹനും സോനയും

ss

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ,സോന ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരാക്രമം സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സുഹൈൽ എം. കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച"കണ്മണിയേ..' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.രഞ്ജി പണിക്കർ, സംഗീത ,
ജിയോ ബേബി,സച്ചിൻ ലാൽ, ഡി.കിരൺ പ്രഭാകരൻ തുടങ്ങിയവരോടൊപ്പം
വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ എന്നിവരും മുഖ്യ വേഷത്തിലുണ്ട്.ഛായാഗ്രഹണം -
സാലു കെ തോമസ്, എഡിറ്റിങ്-കിരൺ ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,,മേക്കപ്പ്-മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,ആക്ഷൻ - ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി - രാജകൃഷ്‌ണൻ എം ആർ,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,മില്ലേന്നിയൽ ഫിലിംസ് ബാനറിൽ നിർമ്മാണം. പി. ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY