SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

രജനിയുടെ കൂലിയിൽ പൂജ ഹെഗ്‌ഡെയുടെ ഐറ്റം ഡാൻസ്

ss

ചെന്നൈയിൽ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ പൂജ ഹെഗ്‌ഡെയുടെ ഐറ്റം നമ്പർ. ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും ഈ ഐറ്റം ഡാൻസ്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായ പൂജ ഹെഗ്‌ഡെ ആദ്യമായാണ് രജനി ചിത്രത്തിൽ. മിഷ്‌കിൻ സംവിധാനം ചെയ്ത മുഗമൂടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു വന്ന പൂജ ഹെഗ്‌ഡെ ബീസ്‌റ്റിൽ വിജയ്‌യുടെ നായികയായി .നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടു. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ജനനായകനിലും. സൂര്യനായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയിലും പൂജയാണ് നായിക. രാഘവ ലോറൻസിന്റെ കാഞ്ചന 4 ആണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അതേസമം കൂലിയുടെ ചിത്രീകരണം ചെന്നൈയിൽ അവസാനഘട്ടം പുരോഗമിക്കുന്നു. രജനികാന്തും, സൗബിൻ ഷാഹിറും ഒരുമിച്ചുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ്. രജനികാന്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ തുടങ്ങിയവരാണ് പക്ക- മാസ് - ആക്‌ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. സ്വർണക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY