SignIn
Kerala Kaumudi Online
Friday, 11 September 2026 11.56 AM IST

രണ്ടു ഓണച്ചിത്രങ്ങളിൽ പൂനം ബജ്‌വ

poonma

രണ്ടു ഓണച്ചിത്രങ്ങളിൽ പൂനം ബജ്‌വ എത്തുന്നു . വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൂനം ബജ്‌വ, സുരേഷ് ഗോപിയെ നായകനാവുന്ന മേ ഹൂം മൂസയിൽ നായിക വേഷമാണ് . സെപ്തംബർ ആദ്യം പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ ഒാണച്ചിത്രമായി സെപ്തംബർ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്യുന്നത്. ബുദ്ധിമതിയും സുന്ദരിയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെ വേഷമാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ പൂനം അവതരിപ്പിക്കുന്നത്. ചൈന ടൗൺ സിനിമയിൽ മോഹൻലാലിന്റെ നായികയായാണ് തെന്നിന്ത്യൻ താരം പൂനം ബജ്‌‌വ മലയാളത്തിലേക്ക് എത്തുന്നത്. എമിലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.വെനീസിലെ വ്യാപാരി, ശിക്കാരി എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. മാന്ത്രികൻ, പെരുച്ചാഴി, സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് മറ്റു ചിത്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY