SignIn
Kerala Kaumudi Online
Friday, 23 October 2026 9.19 PM IST

സംവിധാനം: സാബു മോൻ, നായിക: പ്രയാഗ മാർട്ടിൻ

ss

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ സാബുമോൻ സംവിധായകനാകുന്നു.പ്രയാഗ മാർട്ടിൻ ആണ് നായിക. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രം കോർട്ട റൂം ഡ്രാമ ഗണത്തിൽപ്പെടുന്നതാണ് ചിത്രം.

യഥാർത്ഥ ജീവിതത്തിൽ വക്കീൽ കൂടിയായ താൻ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും പറഞ്ഞു
ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനിൽ സാബുമോൻ 'കുമരേശൻ' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടികൾ നേടുന്ന വേളയിലാണ് സംവിധാന പ്രഖ്യാപനം.ഗുണ്ടാനേതാവ് ഒാം പ്രകാശ് കൊച്ചിയിൽ നടത്തിയ പാർട്ടിയിൽ പങ്കെടുത്തു എന്ന കേസിൽ പ്രയാഗക്കു വേണ്ടി നിയമസഹായം ചെയ്തത് സാബു മോനായിരുന്നു. ജമാലിന്റെ പുഞ്ചിരിയാണ് പ്രയാഗയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY