SignIn
Kerala Kaumudi Online
Thursday, 24 September 2026 2.57 PM IST

ബർത്ത്ഡേ കേക്കിലും വെറൈറ്റി പരീക്ഷിച്ച് പിഷു

ramesh-pisharody

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് രമേഷ് പിഷാരടി. എല്ലാ കാര്യങ്ങളും നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന പിഷുവിനെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ, ഭാര്യ സൗമ്യയുടെ ജന്മദിനത്തിന് പിഷു ഒരുക്കിയ സർപ്രൈസ് പിറന്നാൾ കേക്കാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കോഴിയുടെ രൂപത്തിലെ ഒരു കേക്കാണ് പിഷു സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി. കേക്കിലും തമാശയാണല്ലോ ചേട്ടാ...,​ ഇതിപ്പോ പൂവൻകോഴിയാണല്ലോ മുട്ടയിട്ടിരിക്കുന്നത്..., കോഴിയും കിളിയാണല്ലേ? എന്നിങ്ങനെ പോവുന്നു കമന്റ് ബോക്സിലെ കുറിപ്പുകൾ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ പിഷാരടി 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്രം കുറിച്ചത്. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടി നായകവേഷത്തിലെത്തിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH PISHARODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY