SignIn
Kerala Kaumudi Online
Friday, 07 August 2026 12.24 PM IST

'എനിക്കുവേണ്ടത് ഒരു ആൺകുട്ടിയെ അല്ലായിരുന്നു'; 50-ാം വയസിലും സിംഗിൾ, കാരണം വെളിപ്പെടുത്തി സബ പട്ടൗഡി

saba-pataudi
സബ പട്ടൗഡിയും സെയ്‌ഫ് അലി ഖാനും

മുംബയ്: ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്‌ഫ് അലി ഖാനും സോഹ അലി ഖാനും അധികമാരും അറിയപ്പെടാത്ത ഒരു സഹോദരിയുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നകന്ന് ലളിതമായ ജീവിതം നയിക്കുന്ന സബ പട്ടൗഡി. മാതാവ് ശർമിള ടാഗോറിനൊപ്പം പൊതുപരിപാടികളിൽ സബയെ പലപ്പോഴും കാണാറുണ്ട്. 50-ാം വയസിലും അവിവാഹിതയായി തുടരുകയാണ് സബ. അടുത്തിടെ ഒരഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തതെന്ന് സബ വെളിപ്പെടുത്തിയിരുന്നു.

'എനിക്കൊരു കാമുകനില്ലായിരുന്നു. 18, 19 വയസുകളിൽ പലരെയും പരിചയപ്പെട്ടെങ്കിലും ആരെയും വിവാഹം ചെയ്തില്ല. 19-ാം വയസിൽ കൊൽക്കത്തിൽ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അത് മുന്നോട്ടുപോയില്ല. ഞാനതിന് ശരിക്കും തയ്യാറല്ലായിരുന്നു. എനിക്ക് യോജിക്കുന്നൊരാളെ കണ്ടെത്താനായില്ല. പിതാവ് വളരെയധികം മികച്ച ഒരാളായിരുന്നു. പിതാവിനെപ്പോലെ ഒരാളെ അല്ല തേടിയതെങ്കിലും അദ്ദേഹത്തെപ്പോലെ ഒരു പിതാവുള്ളപ്പോൾ മറ്റാരും പൊരുത്തപ്പെടുന്നയാളായി തോന്നിയില്ല.

അദ്ദേഹം വളരെ ആകർഷകത്വമുള്ളയാളും വിനീതനും ഉത്തരവാദിത്തമുള്ളയാളുമായിരുന്നു. അദ്ദേഹം എന്നെ സ്വതന്ത്രയാകാൻ പഠിപ്പിച്ചു. തപ്‌സി പന്നു ഒരിക്കൽ പറഞ്ഞിട്ടുണ്ട്, എനിക്കൊരു പുരുഷനെയാണ് വേണ്ടത്, ആൺകുട്ടിയെയല്ല എന്ന്. എനിക്കും അതാണ് വേണ്ടിയിരുന്നത്. അങ്ങനെയൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല'- എന്നായിരുന്നു സബ വെളിപ്പെടുത്തിയത്.

1976 മേയ് ഒന്നിനാണ് സബ ജനിച്ചത്. സഹോദരന്റെയും സഹോദരിയുടെയും പാത പിന്തുടരാതെ ആഭരണ ഡിസൈനിംഗ് മേഖലയാണ് സബ തിരഞ്ഞെടുത്തത്. കൂടാതെ ടാരറ്റ് റീഡറും സ്‌പിരിച്വൽ ഹീലറുമാണ്. ഭോപ്പാലിലെ റോയൽ എൻഡോവ്‌മെന്റ് ട്രസ്റ്റിന്റെ ചീഫ് കസ്റ്റോഡിയനുമാണ് സബ.

English Summary

Saba Pataudi, the lesser-known sister of Saif Ali Khan and Soha Ali Khan, revealed why she never married. Now 50, she said she never found the right partner. A marriage planned at 19 did not happen, and she admired her father so deeply that no one seemed comparable. She wanted a mature, responsible man.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABA PATAUDI, SABA PATAUDI MARRIAGE, SAIF ALI KHAN SISTER, SHARMILA TAGORE DAUGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY