SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.41 PM IST

ഷെയ് ൻ നിഗത്തിന്റെ ബൾട്ടി ഓണത്തിന്

ss

25-ാം ചിത്രത്തിൽ ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ ഷെയ്ൻ

കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബൾട്ടി എന്ന് പേരിട്ടു.ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്ര ഭാവത്തോടെ ഉദയൻ എന്ന നായകകഥാപാത്രമായി സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ വീഡിയോയിൽ ഷെയ്ൻ പ്രത്യക്ഷപ്പെടുന്നു.

ഷെയ്‌നിന്റെ കരിയറിലെ 25-ാം ചിത്രം ഒാണത്തിന് റിലീസ് ചെയ്യും.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം കേരള തമിഴ്നാട് അതിർത്തിയിലാണ് നടക്കുന്നത്. തമിഴും മലയാളവും ഇടകലർന്ന ഭാഷ സംസാരിക്കുന്ന ദേശത്തെ ഒരുപറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും കടന്നുവരുന്നു.സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്.

ശാന്തനു ഭാഗ്യരാജ് ആണ് മറ്റൊരു പ്രധാന താരം. തെന്നിന്ത്യൻ താരം പ്രീതി അസ്രാണി നായികയായി എത്തുന്നു. സ്പോർട്സ് ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രം എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്തോഷ് ടി. കുരുവിള, ബിനുജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഗാനങ്ങൾ വിനായക് ശശികുമാർ.

പ്രോജക്ട് കോർഡിനേറ്റർ ബെന്നി കട്ടപ്പന. വിതരണം മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY