SignIn
Kerala Kaumudi Online
Friday, 11 September 2026 3.41 PM IST

'എമ്പുരാന്റെ' പാക്കപ്പ് ദിനത്തിൽ പൃഥ്വിരാജിന്  സർപ്രെെസ്  നൽകി  ഭാര്യ  സുപ്രിയ, വീഡിയോ വെെറൽ

READ ENGLISH VERSION
prithviraj

എമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം സംവിധായകനും നടനുമായ പൃഥ്വിരാജിന് സർപ്രെെസ് നൽകി ഭാര്യ സുപ്രിയ മേനോൻ. ഇതിന്റെ വീഡിയോ സുപ്രിയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. അതിരാവിലെ മുംബയിൽ നിന്ന് വിമാനത്തിലെത്തിയ ശേഷം മൂന്നു മണിക്കൂർ ഡ്രെെവ് കഴിഞ്ഞാണ് പാലക്കാട് ലൊക്കേഷനിലെത്തിയതെന്ന് സുപ്രിയ പറയുന്നു. സംഭവത്തിന്റെ രസകരമായ കുറിപ്പും സുപ്രിയ പങ്കുവച്ചു.

'വിമാനത്തിൽ രാജ്യം ചുറ്റി മൂന്ന് മണിക്കൂർ ഡ്രെെവ് ചെയ്ത് എമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം സംവിധായകൻ സാറിന് സർപ്രെെസ് കൊടുക്കാൻ എത്തിയപ്പോൾ, കണ്ട ഉടൻ ചോദിച്ചത് ' നീ എന്തിനാ വന്നേ'? എന്ന്',- എന്ന രസകരമായ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.

മലയാള സിനിമാലോകം കണ്ണുനട്ട് കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം ഇന്ന് പുലർച്ചെ 5.35നാണ് അവസാനിച്ചത്. മലമ്പുഴ റിസർവോയറിൽ വച്ച് അവസാന ഷോട്ടും ചിത്രീകരിച്ചുകഴിഞ്ഞതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജാണ് അറിയിച്ചത്. ഇനി 117ാം ദിവസം തിയേറ്ററിൽ കാണാമെന്നും താരം സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ പറഞ്ഞു. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും ചിത്രീകരണം അവസാനിച്ച വിവരം പങ്കുവച്ചിട്ടുണ്ട്. 'എട്ട് സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഉൾപ്പെടുന്ന 14 മാസത്തെ അവിസ്‌മരണീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്റെ മികച്ച സംവിധാനമാണ് ചിത്രത്തിന്റെ മാന്ത്രികതയ്ക്ക് കടപ്പെട്ടിരിക്കുന്നത്. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദി. ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആന്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ സുഭാസ്‌കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി'- താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

2019 മാർച്ച് 28നായിരുന്നു എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അബ്രാം ഖുറേഷിയായും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്നു. സയദ് മസൂദായി പൃഥ്വിരാജും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ശക്തി കപൂർ, ഇന്ദ്രജിത്ത്, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPRIYA, PRITHVIRAJ, EMPURAAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY