SignIn
Kerala Kaumudi Online
Wednesday, 15 July 2026 12.58 PM IST

നമ്മളെ സന്തോഷിപ്പിക്കുന്നവരുടെ പട്ടികയിൽ നമ്മളില്ലെങ്കിൽ; സ്വിംസ്യൂട്ടിലെ ചിത്രം പങ്കുവച്ച് നടി

READ ENGLISH VERSION
surabhi-

സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സൂപ്പർതാരങ്ങളും നടൻമാരും പോസ്റ്റ് ചെയ്യുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നടിമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. എന്നാൽ നടിമാരുടെ ഗ്ലാമറസ് ചിത്രങ്ങൾക്ക് അഭിനന്ദനങ്ങൾക്കൊപ്പം നെഗറ്റീവ് കമന്റുകളും പതിവാണ്. എന്നാൽ ഇത്തരം കമന്റുകൾക്ക് പല നടിമാരും നല്ല മറുപടിയും നൽകാറുണ്ട്. ഇത്തരത്തിൽ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി സുരഭി വിഷ്ണു. സ്വിം സ്യൂട്ടിലുള്ള തന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവച്ചത്. ഇതിനൊപ്പം തന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെ കുറിച്ചും സെൽഫ് ലൗവിനെ കുറിച്ചും താരം പോസ്റ്റിനൊപ്പം കുറിച്ചു.

സ്ത്രീകൾ എന്ന നിലയിൽ നമ്മളിൽ എത്ര പേർ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും ? എനിക്കും അങ്ങനെ തന്നെയാണ്, എനിക്ക് ഈ ചിത്രം വളരെ ഇഷ്ടമാണ്, കാരണം അത് എന്റെ സ്വതന്ത്രവും ഊർജ്ജസ്വലവും നിർഭയവുമായ ഒരു രൂപത്തെ പ്രതിനിധീകരിക്കുന്നു. എന്റെ ചുറ്റും ഉയരുന്ന വിമർശന ശബ്ദങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ,​ ഈ നിമിഷത്തിൽ ജീവിക്കുന്ന എന്നെത്തന്നെ സ്നേഹിക്കുകയും എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരാൾ. അതിനാൽ ഈ ചിത്രം സോഷ്യൽ പോസ്റ്റ് ചെയ്യാൻ അർഹമാണ്. നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയിൽ നമ്മൾ ഇല്ലെങ്കിൽ ജീവിതത്തിന്റെ അർത്ഥമെന്താണ്? എന്നും സുരഭി വിഷ്ണു കുറിച്ചു.

View this post on Instagram

A post shared by Surabhi Santosh (@surabhi.vaishu)


കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പയിലൂടെ ശ്രദ്ധേയയായ നടിയാണ് സുരഭി വിഷ്ണു. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURABHI VISHNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY