SignIn
Kerala Kaumudi Online
Saturday, 25 July 2026 11.04 AM IST

'ഇല്ലാതായത് എന്റെ വർഷങ്ങളായുള്ള സ്വപ്നം': ജനനായകനിലെ രംഗങ്ങൾ വെട്ടിമാറ്റിയതിൽ പൊട്ടിക്കരഞ്ഞ് നടി

ananthi-ajay
ആനന്ദി അജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനിൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയതിലുള്ള നിരാശയും സങ്കടവും തുറന്നുപറഞ്ഞ് നർത്തകിയും നടിയുമായ ആനന്ദി അജയ്. തന്റെ വർഷങ്ങളായുള്ള സ്വപ്നമാണ് ഇതുവഴി ഇല്ലാതായതെന്ന് താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ഇനി അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കില്ലല്ലോ എന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് ആനന്ദി പറഞ്ഞു. സിനിമയിൽ എത്തിയതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിജയ്‌ക്കൊപ്പം അഭിനയിക്കുക എന്നതായിരുന്നെന്നും താരം കൂട്ടിച്ചേർ‌ത്തു.

അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ ആനന്ദിയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സങ്കടപ്പെടേണ്ടതില്ലെന്നും കഴിവുള്ള കലാകാരിയായ ആനന്ദിയെ തേടി ഇനിയും നിരവധി അവസരങ്ങളെത്തുമെന്നും ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു. ജീവിതത്തിൽ പോസിറ്റീവായിരിക്കണമെന്നും നല്ല അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് മറ്റു ചില കമന്റുകൾ.

English Summary

An actress broke down after learning that her scenes in Jananayakan had been removed, saying the opportunity had been a dream she had cherished for years. Her emotional reaction has sparked discussions among fans and the film fraternity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANANAYAGAN MOVIE, VIJAY, ANANTHI AJAY, TAMIL CINEMA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY