വിവാഹത്തിന് മുൻപ് രണ്ട് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായതായി വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്‌കർ. വിവാഹം നടക്കാൻ സാദ്ധ്യതയില്ലെന്ന് തോന്നിയ കാലത്ത് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹത്തിൽ ചികിത്സ തേടിയ സംഭവമാണ് നടി വിശദീകരിച്ചത്. റൈസ് ആൻഡ് ഫോൾ എന്ന റിയാലിറ്റിഷോയിലൂടെയായിരുന്നു സ്വരയുടെ വെളിപ്പെടുത്തൽ.
'ജീവിതത്തിൽ വിവാഹം എന്നൊന്ന് സംഭവിക്കുമോ എന്നത് ഒട്ടും ഉറപ്പില്ലാതിരുന്ന കാലത്താണ് മാതൃത്വം അനുഭവിച്ചറിയണം എന്ന ആഗ്രഹം തോന്നിയത്. അതിനാൽ ഐവിഎഫ് വഴി ഗർഭധാരണം നടത്താനുള്ള സാദ്ധ്യതയെക്കുറിച്ച് ആദ്യമായി സംസാരിച്ചത് മാതാപിതാക്കളോട് തന്നെയായിരുന്നു. വിവാഹം നടക്കാൻ പോകുന്നില്ല. അതിനാൽ ഐവിഎഫ് വഴി അമ്മയാകാൻ പോകുന്നുവെന്ന് നേരിട്ട് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പക്ഷേ സ്വാഭാവികമായും അവർക്ക് ആ തീരുമാനവുമായി പൊരുത്തപ്പെടാൻ അൽപം സമയം വേണ്ടിവന്നു.
ഇന്ത്യപോലെ ഒരു രാജ്യത്ത് ഇത്തരമൊരു തീരുമാനമെടുത്ത് ജീവിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ തീരുമാനം ഉറച്ചതായിരുന്നതിനാൽ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായി. രണ്ടുതവണയാണ് അജ്ഞാത ദാതാവിലൂടെ ഗർഭം ധരിക്കാൻ ശ്രമം നടത്തിയത്. എന്നാൽ അവ രണ്ടും പരാജയപ്പെടുകയായിരുന്നു. 2020ലാണ് ഫഹദ് അഹമ്മദിനെ കണ്ടെത്തുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും'- സ്വര വ്യക്തമാക്കി. 2023ലാണ് ഫഹദ് അഹമ്മദും സ്വരയും ഔദ്യോഗികമായി വിവാഹം കഴിക്കുന്നത്. ഇവർക്ക് അതേ വർഷം തന്നെ ഒരു പെൺകുഞ്ഞ് പിറക്കുകയും ചെയ്തു.
Bollywood actress Swara Bhasker revealed that she underwent IVF treatment twice before marriage. She said she considered IVF when she was uncertain about getting married but wanted to experience motherhood.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |