SignIn
Kerala Kaumudi Online
Friday, 23 October 2026 11.49 AM IST

പുരസ്കാരങ്ങൾ വാരിക്കൂട്ടി തിയേറ്റർ പ്രദർശനശാലകളിലേക്ക്

ss



ഒക്ടോബർ 16 ന് റിലീസ്


ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത തിയേറ്റർ: ദി മിത്ത് ഒഫ് റിയാലിറ്റി 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കി . കാൻസ് ഫിലിം ഫെസ്റ്റിവലിൽ ട്രെയിലർ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ചിത്രം, കേരളത്തിലും അംഗീകാരം നേടിയത് അഭിമാനം പകരുന്നു.
റിമ കല്ലിംഗലിന് മികച്ച നടിയുടെ അവാർഡ് ലഭിച്ചപ്പോൾ പ്രമോദ് വെളിയനാട് സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. അന്താരാഷ്ട്ര തലത്തിൽ കൈയടി നേടിയ "തിയേറ്ററിന് കേരളത്തിലെ നിരൂപകരുടെ അംഗീകാരം ലഭിച്ചതോടെ ചിത്രത്തിന്റെ യാത്രയിൽ മറ്റൊരു നേട്ടവും കൂടി കൈവന്നിരിക്കുകയാണ്.
ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ നേടിയ "ബിരിയാണി" ക്കുശേഷം സജിൻ ബാബു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രമാണ് "തിയേറ്റർ". കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് "തിയേറ്റർ". റിമ കല്ലിംഗലും സരസ ബാലുശേരിയുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ജന ഫിലിപ്പിന്റെയും ഫിലിപ്പ് സക്കറിയയുടെയും നേതൃത്വത്തിൽ അഞ്ജന ടോക്കീസിന്രെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന് സന്തോഷ് കോട്ടായി സഹനിർമ്മാതാവാണ്.
ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസും എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയും നിർവഹിക്കുന്നു. സെയ്ദ് അബാസ് ആണ് സംഗീതം . ഒക്ടോബർ 16ന് റിലീസ് ചെയ്യും. പി .ആർ. ഒ എ.എസ്. ദിനേശ് ,
മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY