SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

ഗ്ളാമർ ഗേളായി തൃപ്തി ദിമ്രി

ss

അനിമൽ എന്ന ചിത്രത്തിനുശേഷമാണ് തൃപ്തി ദിമ്രിയെ ഗ്ളാമർ ശരീരമായി ബോളിവുഡ് കണ്ടുതുടങ്ങുന്നത്.

അടുത്തിടെ റിലീസ് ചെയ്ത ബാഡ് ന്യൂസ് എന്ന ചിത്രത്തിൽ തൃപ്തിയുടെ ഗ്ളാമർ രംഗങ്ങൾ ഏറെയുണ്ട്. എന്നാൽ രാജ് കുമാർ റാവുവിനൊപ്പം തൃപ്തി അഭിനയിച്ച വിക്കി ഒൗർ വിദ്യാ കാ വോ വാലാ എന്ന ചിത്രത്തിലെ വീഡിയോ ഗാനമായ മേരെ മെഹബൂബിൽ ഡാൻസ് നമ്പറിൽ തൃപ്തിയുടെ സ്റ്റെപ്പുകൾ അശ്ളീലം നിറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.മ്യൂസിക് വീഡിയോയിൽ തൃപ്തി നിലത്തുകിടന്ന് ചെയ്യുന്ന ഒരു സ്റ്റെപ്പ് തീർത്തും അ്ളീലമെന്നാണ് വിമർശനം.

ഗാനം പുറത്തിറങ്ങിയശേഷം ഇൗ രംഗം സോഷ്യൽ മീഡിയ പ്ളാറ്റുഫോമുകളിൽ വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഇത് തൃപ്തിക്ക് അപമാനമാണ്. എന്തൊരു ക്രിഞ്ച് എന്നുമാണ് റെഡിറ്റിലെ ഒരു പോസ്റ്ററിന്റെ ടൈറ്റിൽ. തൃപ്തി നല്ല ഡാൻസറാണ്. പിന്നെ എന്തിനാണ് ഇത്തരം മര്യാദയില്ലാത്ത സ്റ്റെപ്പുകൾ എന്നാണ് മറ്റൊരു കമന്റ്. അനിമലിനുമുൻപ് ലൈല മജ്നു, കോയൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമേറിയ വേഷങ്ങളാണ് അവതരിപ്പിച്ചത്. തൃപ്തിക്ക് മികച്ച കഥാപാത്രങ്ങൾ നൽകാൻ ബോളിവുഡ് ശ്രദ്ധിക്കുന്നില്ലെന്ന പരാതി ആരാധകർക്കുണ്ട്. ഗ്ളാമർ റോളിലേക്ക് വന്നപ്പോഴാണ് തൃപ്തിയെ നാഷണൽ ക്രഷ് ആക്കിയത് തുടങ്ങിയ വാദങ്ങൾ അതേസമയം ഉയരുന്നുണ്ട്.

സന്ദീപ് റെഡ് ഡി വംഗ സംവിധാനം ചെയ്ത അനിൽ തൃപ്തിയെ ശരിക്കും ടൈപ്പ് കാസ്റ്റ് ചെയ്തുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY