കെജിഎഫ്, കെജിഎഫ് 2 സിനിമകളിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും വയലൻസും ഗ്ലാമർ രംഗങ്ങളും നിറഞ്ഞ ട്രെയിലറാണ് റീലീസ് ചെയ്ത്. ഇരട്ട വേഷത്തിലാണ് യഷ് ചിത്രത്തിലെത്തുക എന്നും ട്രെയിലർ സൂചന നൽകുന്നു.
ഗീതുമോഹൻദാസിനൊപ്പം യഷും ചേർന്നാണ് ടോക്സിക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് സിനിമ ചിത്രീകരിച്ചത്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. രാജീവ് രവിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ സംഗീതം നിർവഹിച്ചിരിക്കുന്നു. ഉജ്വൽ കുൽക്കർണി- എഡിറ്റിംഗ്, ടിപി. അബിദ്- പ്രൊഡക്ഷൻ ഡിസൈൻ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ.പെറിക്കൊപ്പം അൻപറിവും കേച ഖംഫാക്ഡി എന്നിവരും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിച്ച ചിത്രം. ആഗസ്റ്റ് 26ന് തിയേറ്ററുകളിൽ എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |